Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manchester City

ഇം​ഗ്ലീ​ഷ് ലീ​ഗ് ക​പ്പ് മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക്

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് ലീ​​ഗ് ക​​പ്പ് (കാ​​ര​​ബാ​​വൊ ക​​പ്പ്) ഫു​​ട്‌​​ബോ​​ള്‍ കി​​രീ​​ടം പെ​​പ് ഗ്വാ​​ര്‍​ഡി​​യോ​​ള​​യു​​ടെ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി​​ക്കു സ്വ​​ന്തം. വെം​​ബ്ലി ​​സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി​​യെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത ര​​ണ്ടു ഗോ​​ളു​​ക​​ള്‍​ക്കു കീ​​ഴ​​ട​​ക്കി​​യാ​​ണ് മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

ഗോ​​ള്‍​ര​​ഹി​​ത​​മാ​​യ ഒ​​രു മ​​ണി​​ക്കൂ​​റി​​നു​​ശേ​​ഷം നാ​​ലു മി​​നി​​റ്റി​​നി​​ടെ ര​​ണ്ടു​​ത​​വ​​ണ വ​​ല കു​​ലു​​ക്കി​​യ നി​​ക്കോ ഒ​​റീ​​ലി​​യു​​ടെ മി​​ക​​വി​​ലാ​​യി​​രു​​ന്നു മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​യു​​ടെ ജ​​യം. 60, 64 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു ഒ​​റീ​​ലി​​യു​​ടെ ഗോ​​ളു​​ക​​ള്‍.

യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നോ​​ട് (5-1) പ​​രാ​​ജ​​യ​​പ്പെ​​ട്ട് പു​​റ​​ത്താ​​യ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​ക്ക് ഈ ​​കി​​രീ​​ട നേ​​ട്ടം ചെ​​റി​​യ ആ​​ശ്വാ​​സം പ​​ക​​രും.

കേ​​പ്പ​​യു​​ടെ കു​​ഴ​​പ്പം

60-ാം മി​​നി​​റ്റി​​ല്‍ ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി ഗോ​​ള്‍ കീ​​പ്പ​​ര്‍ കേ​​പ്പ അ​​രി​​സ​​ബ​​ലാ​​ഗ​​യു​​ടെ പി​​ഴ​​വി​​ല്‍​നി​​ന്നാ​​യി​​രു​​ന്നു മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി​​യു​​ടെ ആ​​ദ്യ​​ഗോ​​ള്‍ പി​​റ​​ന്ന​​ത്. റ​​യാ​​ന്‍ ചെ​​ര്‍​ക്കി​​യു​​ടെ ക്രോ​​സ് കൈ​​പ്പി​​ടി​​യി​​ല്‍ ഒ​​തു​​ക്കാ​​ന്‍ ചാ​​ടി​​യ കേ​​പ്പ​​യ്ക്കു പി​​ഴ​​ച്ചു. കേ​​പ്പ​​യെ ക​​ട​​ന്നെ​​ത്തി​​യ പ​​ന്ത് ക്ലോസ് റേ​​ഞ്ച് ഹെ​​ഡ​​റി​​ലൂ​​ടെ ഒ​​റീ​​ലി വ​​ല​​യി​​ലാ​​ക്കി.

എ​​ന്നാ​​ല്‍, കേ​​പ്പ​​യെ സ്റ്റാ​​ര്‍​ട്ടിം​​ഗ് ഇ​​ല​​വ​​നി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യ​​തി​​നെ ആ​​ഴ്‌​​സ​​ണ​​ല്‍ കോ​​ച്ച് മൈ​​ക്ക​​ല്‍ ആ​​ര്‍​ടെ​​റ്റ ന്യാ​​യീ​​ക​​രി​​ച്ചു. പി​​ഴ​​വു​​ക​​ള്‍ ഫു​​ട്‌​​ബോ​​ളി​​ന്‍റെ ഭാ​​ഗ​​മാ​​ണെ​​ന്നും ആ​​ര്‍​ക്കും പി​​ഴ​​വു പ​​റ്റാ​​മെ​​ന്നും ആ​​ര്‍​ടെ​​റ്റ മ​​ത്സ​​ര​​ശേ​​ഷം പ​​റ​​ഞ്ഞു. ഒ​​ന്നാം ന​​മ്പ​​ര്‍ ഗോ​​ള്‍ കീ​​പ്പ​​റാ​​യ ഡേ​​വി​​ഡ് റാ​​യ​​യ്ക്കു വി​​ശ്ര​​മം ന​​ല്‍​കി​​യാ​​ണ് ആ​​ര്‍​ടെ​​റ്റ കേ​​പ്പ​​യെ ക​​ള​​ത്തി​​ല്‍ ഇ​​റ​​ക്കി​​യ​​ത്.

പെ​​പ് റി​​ക്കാ​​ര്‍​ഡ്

മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി​​ക്ക് ഇ​​ത് ഒ​​മ്പ​​താം ലീ​​ഗ് ക​​പ്പ്. 2020-21 സീ​​സ​​ണി​​ലാ​​യി​​രു​​ന്നു അ​​വ​​സാ​​ന​​മാ​​യി സി​​റ്റി ലീ​​ഗ് ക​​പ്പ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ല്‍ സി​​റ്റി​​ക്ക് ട്രോ​​ഫി ഒ​​ന്നും നേ​​ടാ​​നാ​​യി​​ല്ല. പെ​​പ് ഗ്വാ​​ര്‍​ഡി​​യോ​​ള​​യു​​ടെ ശി​​ക്ഷ​​ണ​​ത്തി​​ന്‍റെ കീ​​ഴി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി നേ​​ടു​​ന്ന അ​​ഞ്ചാ​​മ​​ത് ലീ​​ഗ് ക​​പ്പ് ട്രോ​​ഫി​​യാ​​ണി​​ത്. ഇ​​തോ​​ടെ ലീ​​ഗ് ക​​പ്പ് ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വി​​ജ​​യ​​ശ്രീ​​ലാ​​ളി​​ത​​നാ​​യ മാ​​നേ​​ജ​​ര്‍ എ​​ന്ന നേ​​ട്ടം പെ​​പ് ഗ്വാ​​ര്‍​ഡി​​യോ​​ള​​യ്ക്കു സ്വ​​ന്തം.

നാ​​ലു ത​​വ​​ണ വീ​​തം ലീ​​ഗ് ക​​പ്പ് സ്വ​​ന്ത​​മാ​​ക്കി​​യ സ​​ര്‍ അ​​ല​​ക്‌​​സ് ഫെ​​ര്‍​ഗൂ​​സ​​ണ്‍ (മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ്), ബ്ര​​യാ​​ല്‍ ക്ലോ​​ഫ് (നോ​​ട്ടിം​​ഗ്ഹാം ഫോ​​റ​​സ്റ്റ്), ഹൊ​​സെ മൗ​​റീ​​ഞ്ഞോ (ചെ​​ല്‍​സി-മൂന്ന്, മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ്-ഒന്ന്) എ​​ന്നി​​വ​​രെ​​യാ​​ണ് പെപ് ഗ്വാ​​ര്‍​ഡി​​യോ​​ള പി​​ന്ത​​ള്ളി​​യ​​ത്.

Latest News

Corehub Up